ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് തായ്പേയിയെ 35-28 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ തുടര്‍ച്ചയായ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ ആകെ 11 രാജ്യങ്ങളാണ് പങ്കെടുത്തത്. പരാജയമറിയാതെ മുന്നേറിയ ഇന്ത്യന്‍ ടീം, സെമിഫൈനലില്‍ ഇറാനെ 33-21 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം, ചൈനീസ് തായ്പേയ് ആതിഥേയരായ ബംഗ്ലാദേശിനെ 25-18 എന്ന സ്കോറിന് മറികടന്നാണ് ഫൈനലില്‍ പ്രവേശിച്ചത്. ......
മലപ്പുറം: അനുജനെ കുത്തികൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരിലാണ് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തിയത്. ......
ന്യൂഡൽഹി:കർണാടക മുഖ്യമന്ത്രി സ്ഥാനം സിദ്ധരാമയ്യയിൽ നിന്ന് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി ഉപമുഖ്യമന്ത്രിയും പി.സി.സി. അദ്ധ്യക്ഷനുമായ ഡി.കെ. ......
നെഹ്റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായി അറിയപ്പെടുന്ന വയനാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിനുള്ളിൽ വഴിവിട്ട കളികളും വലിയ പ്രതിസന്ധിയുമാണ് ഉടലെടുത്തിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന നിമിഷം വരെ നീണ്ട സ്ഥാനാർത്ഥി നിർണയം, റിബൽ ഭീഷണി, കൂട്ട രാജി, യുവനേതാക്കളുടെ പ്രതിഷേധം എന്നിവയെല്ലാം ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സ്ഥാനാർത്ഥി നിർണ്ണയത്തിലെ താമസം: അച്ഛനുറങ്ങാത്ത ഡി.സി.സി
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പ്രധാനപ്പെട്ട ജില്ലാ പഞ്ചായത്തിലേക്കടക്കം സ്ഥാനാർത്ഥികളെ നിർണ്ണയിക്കാൻ പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്നത് വയനാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ കെടുകാര്യസ്ഥതയായി വിലയിരുത്തപ്പെടുന്നു. ......
തിരുവനന്തപുരം: ആധാർ കാർഡിന്റെ രൂപം പാടെ മാറാൻ ഒരുങ്ങുന്നു. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ.......
ന്യൂഡൽഹി: വിവാഹ വാഗ്ദാനം ലംഘിക്കപ്പെടുന്നതിന്റെ പേരിൽ പരാജയപ്പെടുന്ന എല്ലാ ബന്ധങ്ങളെയും ബലാത്സംഗ ആരോപണമായി മാറ്റാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സമധാൻ വേഴ്സസ് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര & അദേഴ്സ് (2025 SC 1137) കേസിൽ അപ്പീൽ അനുവദിച്ചുകൊണ്ടാണ്, ദീർഘകാല ബന്ധത്തിലെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ, വിവാഹം തകരുമ്പോൾ മുൻകാല പ്രാബല്യത്തോടെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി ഊന്നിപ്പറഞ്ഞത്. ......
ഗാസയിൽ ഇസ്രയേൽ പിന്തുണയോടെ ഭക്ഷണവിതരണം നടത്തിയിരുന്ന കമ്പനി പ്രവർത്തനം അവസാനിപ്പിച്ചു. വിവാദ യുഎസ് കമ്പനിയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) ആണ് പ്രവർത്തനം നിർത്തിയത്.
ആറാഴ്ച മുൻപ് വെടിനിർത്തൽ നിലവിൽ വന്നതോടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ അടച്ചുപൂട്ടിയിരുന്നു. ......
ബെംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേവിശ്രീ എന്ന ഇരുപത്തൊന്നുകാരിയാണ് വാടകയ്ക്ക് എടുത്ത മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......